മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ ഡോ. മൂപ്പൻസ് ഐ നെസ്റ്റ്, സ്റ്റാർട്ടപ്പ് ഇന്ത്യ, കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവ സംയുക്തമായി "തേജസ്’ ഏകദിന ശിൽപശാല നടത്തി.
സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ, വിദ്യാർഥികൾ, അധ്യാപകർ, സ്റ്റാർട്ടപ്പ് സ്ഥാപകർ തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എലിസബത്ത് ജോസഫ് ഉദ്ഘാടനം ചെയ്തു.
സ്റ്റാർട്ടപ്പ് ഇന്ത്യ അസി. മാനേജർ സ്നേഹാൻഷ് സിൻഹ, കേരള സ്റ്റാർട്ടപ്പ് മിഷൻ അസി. മാനേജർ ഡോ. പി.ആർ. ദീപു കൃഷ്ണൻ, മെഡിക്കൽ കോളജ് ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ പ്രസംഗിച്ചു. സ്റ്റാർട്ടപ്പ് ഇന്ത്യ ഫണ്ടിംഗ് അവസരങ്ങൾ, കേരള സ്റ്റാർട്ടപ്പ് മിഷനും ജില്ലാ വ്യവസായ കേന്ദ്രവും സംരംഭകർക്ക് നൽകുന്ന സേവനങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസ് നടന്നു.ഡോ. മൂപ്പൻസ് ഐ നെസ്റ്റ് സിഇഒ ആർ. വരുണ്‍ സ്വാഗതം പറഞ്ഞു.